NEWS

വീടിനു മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’: അപമാനിക്കാനെന്ന് പിണറായി; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല


തിരുവനന്തപുരം∙ തന്റെ വീടിനു മുന്നിൽ നിന്ന് ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാൻ വൈകിയതിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജീപ്പ് മാറ്റാതിരുന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നു പിണറായി വിജയൻ പറഞ്ഞു. വീടിന് സുരക്ഷ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി പറയുന്നു.‘പിണറായിയിലെ എന്റെ വീടിനു മുന്നിൽ ഗതാഗത യോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നുള്ള പ്രചാരണം എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വീടിനു മുന്നിൽ പൊലീസ് ഔട്പോസ്റ്റ് ഇടുന്നത് ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാൽ ആണല്ലോ സുരക്ഷ ഏർപ്പെടുത്താൻ വകുപ്പുതല നടപടികൾ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങൾക്കു മുന്നിൽ ഇപ്പോഴും സദാ കാവൽ നിൽക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.


Fashion ⏭️

Back to top button