NEWS
റഷ്യ-ചൈന ‘കൂട്ടുകെട്ടിൽ’ ചേരാൻ ട്രംപും! നിർണായക കൂടിക്കാഴ്ച ഉടൻ; വീണ്ടും സംഘർഷം? യുദ്ധത്തിനൊരുങ്ങി ഇറാനും

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ അഭാവത്തിലാണ് യോഗമെന്നതും പ്രത്യേകതയാണ്. തന്റെ നിർദേശം അവഗണിച്ചും റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ യുക്രെയ്ൻ ആക്രമണം തുടരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. അടുത്തിടെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ഡീസൽ വില പിടിവിട്ടു കുതിച്ചതോടെയാണ് ട്രംപ് ഇത്തരമൊരു തീരുമാനത്തിനു മുതിർന്നത്. എന്നാൽ യുക്രെയ്നും റഷ്യയും പരസ്പരം നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര തലത്തിൽ ഡീസൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയിലേക്ക് വളർന്നതോടെയാണ് പുതിയ നീക്കങ്ങൾ. ഒക്ടോബർ 9ന് ട്രംപുമായി പുട്ടിനും നടത്തിയ കൂടിക്കാഴ്ചയിലാണ് അടുത്ത മാസം മൂന്നു നേതാക്കളും കൂടിക്കാഴ്ച നടത്താമെന്ന നിർദേശം ഉയർന്നത്. നവംബർ 18,19 തീയതികളിൽ ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോർപറേഷൻ ഉച്ചകോടിയിലാകും കൂടിക്കാഴ്ചയെന്നും വിവരം. യുക്രെയ്ൻ യുദ്ധം അവസാനിച്ചാൽ രാജ്യാന്തര വിപണികൾക്ക് ഉണർവാകും. തകർന്ന എണ്ണശുദ്ധീകരണ ശാലകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനായാൽ റഷ്യക്ക് കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ കഴിയും. ഇത് ക്രൂഡോയിൽ വിലയും പണപ്പെരുപ്പവും കുറയാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.ക്രൂഡോയിൽ കത്തുന്നു ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ എണ്ണവിപണിയിൽ വിതരണ തടസമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ ക്രൂഡോയിൽ വിലയും ഉയർത്തുകയാണ്. രാജ്യാന്തര ക്രൂഡോയിൽ വില വീണ്ടു അഞ്ചുമാസത്തെ ഉയരത്തിലേക്ക്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 109.87 ഡോളറിലെത്തി. യുഎസ് ഡബ്ലുടിഐ ക്രൂഡോയിൽ ബാരലിന് 98.45 ഡോളറിലാണ്. .യുഎഇയുടെ മർബൻ ക്രൂഡോയിൽ 111 ഡോളറിലുമാണ് വ്യാപാരം. രാജ്യസുരക്ഷ ഉറപ്പാക്കാൻ ഹോർമുസ് നിയന്ത്രണം പിടിച്ചെടുക്കാതെ മറ്റ് വഴികളില്ലെന്നു അവകാശപ്പെട്ടാണ് ഇതുവഴിയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്നത്. സൗദിയിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Fashion ⏭️




