NEWS
വിയർക്കും: മഴക്കുറവ്; കേരളം വരൾച്ചാഭീതിയിൽ

തിരുവനന്തപുരം ∙ 3 മാസത്തിനിടെ, 22% മഴക്കുറവ് രേഖപ്പെടുത്തിയതോടെ കേരളം വരൾച്ചാമുന്നറിയിപ്പിന് അരികെ. 2024 ലും 2025 ലും 13% ആയിരുന്ന മഴക്കുറവാണ് 22% ആയി ഉയർന്നത്. നിലവിൽ അടിയന്തര വരൾച്ചാ പ്രഖ്യാപനത്തിന്റെ സാഹചര്യമില്ലെങ്കിലും മഴക്കുറവ് ഇതുപോലെ തുടർന്നാൽ അടിയന്തര നടപടികളിലേക്കു കടക്കേണ്ടിവരും.സെപ്റ്റംബറിൽ രാജ്യത്തു ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയെക്കാൾ 9 ശതമാനത്തിലേറെ കുറയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വരൾച്ചാസാധ്യത സർക്കാർ വിലയിരുത്തിയിട്ടുണ്ട്. നിലവിലെ ജലലഭ്യത, അണക്കെട്ടുകളിലെ ജലനിരപ്പ്, താപനില തുടങ്ങിയവ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ നിരീക്ഷിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തണമെന്നു കലക്ടർമാർക്കു നിർദേശവും നൽകി.∙ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിനെയും ജലശേഖരത്തെയും ബാധിച്ചാൽ ജലവൈദ്യുതി ഉൽപാദനം കുറഞ്ഞ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ തോത് കൂട്ടേണ്ടിവരും.
Fashion ⏭️


