NEWS

വിഴിഞ്ഞം– നാവായിക്കുളം ഔട്ടർറിങ് റോഡ്: 8 തുരങ്കങ്ങളുടെ നിർമാണരീതിയിൽ ആശങ്ക


തിരുവനന്തപുരം ∙ വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിനു പരിസ്ഥിതി അനുമതിക്കായി എൻവയൺമെന്റൽ അപ്രൈസൽ കമ്മിറ്റി (ഇഎസി) വനം പരിസ്ഥിതി മന്ത്രാലയത്തിനു ശുപാർശ ചെയ്തത് 8 തുരങ്കങ്ങളുടെ നിർമാണരീതിയിൽ ആശങ്ക രേഖപ്പെടുത്തിയ ശേഷം. 17 തുരങ്കങ്ങളിൽ 8 എണ്ണം കട്ട് ആൻഡ് കവർ രീതിയിൽ നിർമിക്കുന്നതിലാണ് ആശങ്ക. മറ്റ് 9 തുരങ്കങ്ങൾ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നത്. കട്ട് ആൻഡ് കവർ രീതിയിൽ നിർമിക്കുന്ന ടണൽ മുഖഭാഗങ്ങളിൽ മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നു വിലയിരുത്തിയ കമ്മിറ്റി, ഇവയുടെ ഡിസൈൻ പരിശോധിച്ചു സാധ്യമായത്ര നീളം കുറയ്ക്കാനും മലമ്പ്രദേശങ്ങളിലെ നിർമാണം മഴക്കാലത്തിനു മുൻപു പൂർത്തിയാക്കാനും നിർദേശിച്ചു. ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് പാറ അനാവശ്യമായി മുറിച്ചു മാറ്റാതെ അവയെ തുരങ്ക ഘടനയുടെ ഭാഗമായി നിർത്തിയുള്ള നിർമാണ രീതി.


Fashion ⏭️

Back to top button