NEWS

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു,​ അപകടം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്

ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചപ്പോൾ ( ടിവി ദൃശ്യം)​

ആലപ്പുഴ : ആലപ്പുഴയിൽ നിറുത്തിയിട്ടിരുന്ന ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. മൂന്നു ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശം നിറുത്തിയിട്ടിരിക്കുകയായിരുന്നു ബോട്ടുകൾ. ബോട്ടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്,​
RELATED TOPICS: ALAPPUZHA HOUSE BOAT FIRE, HOUSE BOAT ACCIDENT, KERALA HOUSE BOAT FIRE

Read News ⏭️

Back to top button