‘ഞാൻ കരഞ്ഞ് കാലുപിടിച്ചിട്ടുണ്ട്, എന്നെ വിട്ടുപോകാതിരിക്കാൻ യാചിച്ചു; എന്നാൽ ആളുകൾ പറയുന്നത് മറ്റൊരു രീതിയിലാണ്’

ആര്യ
മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ സ്ഥാനം കണ്ടെത്തി. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്റെ ജീവിതം ഒരു പടുകുഴിയിൽ വീണ അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആര്യ. അശ്വതി അശോക് വിശാലിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുമെന്ന് കരുതിയ വ്യക്തി ഞാൻ ബിഗ്ബോസിൽ നിന്ന് തിരിച്ചുവരുമ്പോൾ ഇല്ല. അയാൾ ഇട്ടിട്ട് പോയെന്ന് തന്നെ പറയാം. വളരെ ഹാപ്പിയായി നമ്മളെ ഒരു ഷോയിൽ പറഞ്ഞുവിട്ടിട്ട് അതിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അയാൾ ഇല്ല. അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഒരു പടുകുഴിയിൽ വീണപോലെ. ആത്മഹത്യ ചെയ്യാൻ വരെ തോന്നിയിട്ടുണ്ട്. രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. ഇയാൾ എന്റെ ഒപ്പം ഉണ്ടോ ഇല്ലയോ എന്നായിരുന്നു എന്റെ സംശയം.
പുറത്ത് നമ്മൾ റിലേഷനിൽ അല്ലെന്ന് പറഞ്ഞിട്ടും അയാൾ ഞാനുമായി കമ്മ്യൂണിക്കേഷൻ തുടർന്നു. ഒരാൾ മൂന്നുവർഷം നമ്മളോട് പെരുമാറിയ രീതി മാറുമ്പോൾ നമ്മൾക്ക് വേഗം മനസിലാകുമല്ലോ? ഒരു വർഷത്തോളം അതിൽ വ്യക്തത വരുത്താൻ ശ്രമിച്ചു. എന്നാൽ അയാൾ എനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരുന്നു. അതിന്റെ പേര് എന്താണെന്ന് പറയാൻ എനിക്ക് അറിയില്ല. ആ അവസ്ഥയിലാണ് ഞാൻ. എന്നെ ഇതുപറഞ്ഞ് മനസിലാക്കാൻ കുറേ പേർ ശ്രമിച്ചു. പക്ഷേ ഞാൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല. പിന്നീട് ഞാൻ തന്നെ അത് തിരിച്ചറിഞ്ഞു. പെട്ടെന്ന് വന്ന തോന്നൽ ആയിരുന്നില്ല.
ഞാൻ കുറെ യാചിച്ചിരുന്നു. നമ്മൾ സ്നേഹത്തിന് വേണ്ടി ആരോടും യാചിക്കരുത്. പക്ഷേ ഞാൻ നല്ലപോലെ യാചിച്ചിട്ടുണ്ട്. കരഞ്ഞ് കാലുവരെ പിടിച്ചിട്ടുണ്ട്. എന്നെ ഉപേക്ഷിച്ച്പോകരുതെന്ന് പറഞ്ഞ്. അയാൾ എന്നെ ചതിച്ചുപോയതാണെന്ന് ഇന്ന് പലർക്കും അറിയില്ല. എന്റെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടാണ് അയാൾ പോയതെന്നാണ് പലരും പറയുന്നത്. അങ്ങനെ പറയുന്ന ഒരു ശതമാനം ആളുകൾ ഉണ്ട്. ഇതൊക്കെ കേൾക്കണമല്ലോ എന്ന ഓർത്ത്. ആ റിലേഷൻഷിപ്പ് ഉപേക്ഷിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് യാചിച്ച് പോയത്. പക്ഷേ നടന്നില്ല. പിന്നെ ഞാൻ അത് തിരിച്ചറിഞ്ഞു. ഇത് വളരെ എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിന് നല്ല സമയമെടുത്തു’- ആര്യ വ്യക്തമാക്കി.
English Summary
Malayalam actress and television host Arya has opened up about the difficult phase she faced after returning from Bigg Boss. In an interview with Aswathy Ashok Vishal’s YouTube channel, Arya said that a person she expected to support her was no longer there when she returned from the show.
RELATED TOPICS: ARYA BIGG BOSS, ARYA RELATIONSHIP, ARYA REVELATION, MALAYALAM ACTRESS ARYA, BIGG BOSS MALAYALAM
Business ⏭️


