NEWS
ബോളിവുഡിനെ ഉലച്ച ദുരൂഹ മരണം: ദിഷ സാലിയൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

മുംബൈ ∙ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജരായിരുന്ന ദിഷ സാലിയന്റെ ദൂരുഹമരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതിയായി ചിത്രീകരിക്കരുതെന്നും കോടതി വ്യക്തമാക്കി. ദിഷ സാലിയന്റെ മരണത്തിൽ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ആരോപിച്ച് പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്ത് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ്, 2020 ജൂൺ എട്ടിനാണ് ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ വെറുമൊരു അസ്വാഭാവിക മരണമായി മാത്രം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതാണ് കോടതിയുടെ കടുത്ത ഇടപെടലിനു കാരണമായത്.
Fashion ⏭️


