NEWS

‘അമേരിക്കൻ പ്രസിഡന്റ് വരെ ആകാൻ സാധ്യത’; പ്രധാനമന്ത്രി പദം: വിജയിനെ പരിഹസിച്ച് എടപ്പാടി


ചെന്നൈ∙ മുഖ്യമന്ത്രി ജോസഫ് വിജയിനെ രൂക്ഷമായി വിമർശിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. വിജയ് അമേരിക്കൻ പ്രസിഡന്റ് വരെ ആകാൻ സാധ്യതയുണ്ടെന്ന് എടപ്പാടി പളനിസ്വാമി പരിഹസിച്ചു. ടിവികെ നേതാക്കൾ ജോസഫ് വിജയിനെ അടുത്ത പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനിടെയാണ് പരിഹാസം.വിജയിയെ ‘ചെലവേറിയ മുഖ്യമന്ത്രി’ എന്ന് എടപ്പാടി വിശേഷിപ്പിച്ചു. മുൻ മുഖ്യമന്ത്രി  ജയലളിതയുടെ ഭരണകാലത്തെ ചെലവുകളുമായി നിലവിലെ ഭരണത്തെ അദ്ദേഹം താരതമ്യം ചെയ്തു. ‘ജയലളിതയുടെ ഭരണകാലത്ത് ചെലവ് ചുരുക്കാനായി വിഡിയോ കോൺഫറൻസിങ് വഴിയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നത്’– പളനിസാമി പറഞ്ഞു.


Fashion ⏭️

Back to top button