NEWS

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

കൂട്ടിയിടിച്ച ലോറിയും ബസും

കോഴിക്കോട്: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. കുറ്റ്യാടി നരിക്കൂട്ടും ചാലിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തൊട്ടിൽപാലത്തുനിന്ന് വടകരയ്‌ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽനിന്ന് വളം കയറ്റിവന്ന ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ചേലക്കാടുനിന്ന് ഫയർഫോഴ്‌സ് സംഘമെത്തി ക്യാബിൻ തകർത്താണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ഇതിൽ 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

English Summary

A private bus and a fertilizer-loaded lorry collided in Kuttiady, Kozhikode, injuring 20 people. The lorry driver sustained serious injuries, while 15 injured passengers were shifted to Kozhikode Medical College Hospital.

Read News ⏭️

Back to top button