നാളെയും മറ്റന്നാളും റേഷൻ വിതരണം ഇല്ല, കടകൾക്ക് അവധി

തിരുവനന്തപുരം: നാളെയും മറ്റന്നാളും റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സെപ്തംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.
ജൂലായ് – ആഗസ്റ്റ്- സെപ്തംബർ ക്വാർട്ടറിൽ വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും PHH, NPS, NPNS കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്തെ റേഷൻ കടകൾ വഴി കിലോഗ്രാമിന് 26 രൂപയ്ക്ക് നൽകുന്ന അധിക അരിയുടെ വിതരണം സെപ്തംബറിലും തുടരും. ഓണത്തോടനുബന്ധിച്ച് ആഗസ്റ്റിൽ മാത്രം വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൂടുതൽ പേർ വാങ്ങിയതും പൊതു വിപണിയിൽ അരി വില ഉയർന്നു നിൽക്കുന്നതുമാണ് വിതരണം തുടരാൻ തീരുമാനിച്ചത്. മുൻഗണനാ വിഭാഗ കാർഡുകൾക്ക് (പിങ്ക്) മൂന്നു കിലോ വീതവും നീല, വെള്ള, ബ്രൗൺ കാർഡുകൾക്ക് 10 കിലോ വീതവുമാണ് അധിക അരി നൽകുന്നത്.
English Summary
Kerala’s Food and Civil Supplies department announced ration shops will be closed on September 1st and 2nd, with distribution resuming on September 3rd. Kerosene quotas for the July-September quarter vary from 0.5 to 6 litres based on card type and electricity access. The distribution of additional rice at ₹26 per kilogram, providing 3kg for pink cards and 10kg for other categories, will continue through September.
RELATED TOPICS: RATION SHOP, RATION SHOP CLOSED, RATION SHOP KERALA, RATION SHOP HOLIDAY
Read News ⏭️


