NEWS
ചൈനയ്ക്ക് തടയിടാൻ ബഗ്രാം വ്യോമതാവളം വേണമെന്ന് ട്രംപ്; ലിഥിയവും സ്വർണവും വാഗ്ദാനം ചെയ്ത് താലിബാന്

ഹൂസ്റ്റൺ∙ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന ആവശ്യമുയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിന്നാലെ യുഎസിനു മുന്നിൽ ആകർഷകമായ സാമ്പത്തിക വാഗ്ദാനങ്ങളുമായി താലിബാൻ ഭരണകൂടം രംഗത്തെത്തി. രാജ്യത്തിന് മേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനും മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ വിട്ടുകിട്ടുന്നതിനുമായി അഫ്ഗാനിസ്ഥാനിലെ അപൂർവ ധാതുശേഖരം ഉപയോഗപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്.ലിഥിയം, സ്വർണം, ചെമ്പ് തുടങ്ങിയ ഒരു ട്രില്യൻ ഡോളറിലധികം മൂല്യമുള്ള ധാതുസമ്പത്തിലേക്ക് യുഎസ് കമ്പനികൾക്ക് പ്രവേശനം നൽകാം എന്നാണ് താലിബാൻ മുന്നോട്ടുവയ്ക്കുന്ന നിർദേശം. ഇതിലൂടെ യുഎസുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താമെന്നാണ് താലിബാന്റെ വിലയിരുത്തൽ. ∙ ട്രില്യൻ ഡോളർ ധാതുശേഖരം സൈനിക താവളം വിട്ടുനൽകില്ലെന്ന് പറയുമ്പോഴും, അമേരിക്കയുമായി സാമ്പത്തിക സഹകരണത്തിന് താലിബാൻ തയാറാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി വ്യക്തമാക്കി. കഴിഞ്ഞ 20 വർഷത്തെ യുദ്ധത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭാവിയിലെ സാമ്പത്തിക പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ്-അഫ്ഗാൻ ബന്ധത്തെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Fashion ⏭️


