NEWS

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, സംഭവം പുലർച്ചെ

തീപിടിത്തത്തിൽ പൂർണമായും നശിച്ച കാർ

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാർ തീപിടിച്ചതായി കണ്ടത്. സംഭവമറിഞ്ഞ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

കെഎൽ 5 എവി 3686 എന്ന നമ്പരിലുള്ള റെനോ ക്വിഡ് കാറാണ് കത്തിയത്. വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത് കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണ്. വാഹനത്തിലുണ്ടായിരുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. വാഹന നമ്പർ അറിയുന്നവർ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഉടൻ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Read News ⏭️

Back to top button