NEWS

യുകെയിൽ ബിഗ് ചർച്ച് ഫെസ്റ്റിവലിനിടെ സൈൻബോർഡ് തകർന്നുവീണ് പാസ്റ്റർ മരിച്ചു; ആറ് പേർക്ക് പരുക്ക്


വെസ്റ്റ് സസക്സ്∙ വെസ്റ്റ് സസക്സിലെ സ്റ്റെയ്നിങ്ങിന് സമീപം നടന്ന ബിഗ് ചർച്ച് ഫെസ്റ്റിവലിനിടെ വെള്ളിയാഴ്ച സൈൻബോർഡ് വീണ് ഒരാൾ മരിച്ചു. പാസ്റ്റർ റോബർട്ട് ഗുവാങ്കോ (41) ആണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ്ബോണിലെ ജീസസ് ദ ലിവിങ് വാട്ടർ ചർച്ചിലെ പാസ്റ്ററായിരുന്നു റോബർട്ട് ഗുവാങ്കോ. യുകെയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഫെസ്റ്റിവലെന്ന് സംഘാടകർ വിശേഷിപ്പിക്കുന്ന ബിഗ് ചർച്ച് ഫെസ്റ്റിവൽ വെസ്റ്റ് സസക്സിലെ വിസ്റ്റൺ പാർക്കിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച ആരംഭിച്ച പരിപാടി ഞായറാഴ്ച വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അപകടത്തെ തുടർന്ന് ശേഷിക്കുന്ന പരിപാടികൾ സംഘാടകർ റദ്ദാക്കി.


Fashion ⏭️

Back to top button