SPORTS
ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ, തിങ്ങിനിറഞ്ഞ് ആരാധകർ, സൂപ്പർ താരത്തിന്റെ ഡ്രൈവറായി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം∙ വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റർ ക്രിസ് ഗെയ്ൽ കോട്ടയത്തെത്തി. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിലാണ് ക്രിസ് ഗെയ്ൽ കോട്ടയം പുതുപ്പള്ളിയിലെത്തിയത്. 12.25 ഓടെ നേരത്തേ തീരുമാനിച്ചതിലും രണ്ടര മണിക്കൂർ വൈകിയാണ് ഗെയ്‍ലിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ഗെയ്‌ലിനെ സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഡ്രൈവ് ചെയ്യുന്ന വാഹനത്തിൽ കയറി ഗെയ്ൽ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിക്കാൻ പുറപ്പെട്ടു. പുതുപ്പള്ളിയിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന മൈതാനവും ഗെയ്ൽ സന്ദർശിക്കുന്നുണ്ട്. സൂപ്പർ താരത്തിന് പുതുപ്പള്ളി നഗരത്തിൽ സ്വീകരണവും ഒരുക്കുന്നുണ്ട്.
Auto ⏭️


