CINEMA

തലൈവർ തൂക്കി; 1000 കോടിയിൽ നിൽക്കില്ലെന്ന് ആരാധകർ, മോഹൻലാലിനൊപ്പം നിറഞ്ഞാടി സുരാജ്


ചിത്രത്തിലെ ദൃശ്യങ്ങൾ നിന്ന്

പ്രതീക്ഷകൾ തെറ്റിക്കാതെ തിയേറ്റർ ഇളക്കിമറിച്ച് ജയിലർ 2. നടൻ രജനികാന്തിന്റെ അഴിഞ്ഞാട്ടമാണ് തിയേറ്ററിൽ നടന്നതെന്നാണ് സിനിമ കണ്ട ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തെക്കാൾ ഒരുപാട് മുന്നിലാണ് രണ്ടാം ഭാഗമെന്നും ചിലർ അഭിപ്രായപ്പെടുന്നു. അനിരുദ്ധിന്റെ ഗാനങ്ങൾ തിയേറ്റർ ഇളക്കിമറിച്ചെന്നും സിനിമ 100 കോടി ക്ലബിൽ കയറുമെന്നുമാണ് ആരാധകരുടെ അവകാശവാദം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം സൺ പിക്‌ചേഴ്സാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയത്.

രജനികാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജാക്കി ഷെറോഫ്, മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, മോഹൻലാൽ, ശിവരാജ്കുമാർ, വിജയ് സേതുപതി, എസ്‌ ജെ സൂര്യ, യോഗി ബാബു, വിദ്യ ബാലൻ, രമ്യ കൃഷ്ണ, മിർണ, പൂർണ, നോറ ഫത്തേഹി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.

‘ശോ എന്തൊരു സിനിമയാണ്, നെൽസൺ സൂപ്പറായി ചെയ്ത് വച്ചിട്ടുണ്ട്’, ‘രോമാഞ്ചം തോന്നുന്നു,​ മലയാളത്തിന്റെ ആളുകളാണ് ഈ സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത്,​ സുരാജ് വെഞ്ഞാറമൂട് സൂപ്പറായി അഭിനയിച്ചിട്ടുണ്ട്’,​ ‘സിനിമ സൂപ്പർ ഹിറ്റാണ്’,​ ‘എന്റെ പൊന്നോ വിഷയം പടം.. ഇത് 1000 കോടിയിൽ നിൽക്കില്ല’,​ ‘ സുരാജിന്റെ അഭിനയം സൂപ്പർ,​ ഒന്നും പറയാനില്ല,​’ഇനിയും സർപ്രൈസ് ഉണ്ട് സിനിമയിൽ’,​ ‘മോഹൻലാൽ വന്ന് പൊളിച്ചു’,​ ‘ഇന്റർവെലിന് മുൻപുള്ള സീനുകളെല്ലാം സൂപ്പർ’,​ ‘ടിക്കറ്റ് മുതലായി,​ രജനികാന്ത് കത്തിച്ചു’- എന്നിങ്ങനെ പോകുന്നു കമന്റുകൾ.

RELATED TOPICS: JAILER 2, RAJINIKANTH, MOHANLAL, SURAJ VENJARAMOODU, NELSON DILIPKUMAR


Business ⏭️

Back to top button