NEWS
വയോധികയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ

കൊല്ലം∙ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ ആണ് 75 വയസ്സുകാരിക്കു നേരെ പീഡനശ്രമം ഉണ്ടായത്. സംഭവത്തിൽ വളവുപച്ച സ്വദേശി പ്രദീപ്കുമാർ അറസ്റ്റിലായി. പീഡനശ്രമം ചെറുത്ത വയോധിക ബഹളം വച്ചതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്തു.
Fashion ⏭️


