NEWS

‘സിപിഎം ഒരുകാലത്തും തെറ്റ് പൊറുക്കില്ല, ആര് ചെയ്താലും നടപടിയെടുക്കും; കുഞ്ഞിക്കൃഷ്ണന്‍ ശത്രുവിന്റെ കയ്യിലെ കോടാലിയായി’


കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ സത്യത്തിനും വസ്തുതയ്ക്കും മങ്ങലേറ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന നില വന്നെന്നും സിപിഎമ്മിനെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്നും പാർട്ടിയുടെ നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു.‘‘ഏത് കുത്തൊഴുക്കിനെയും നേരിടാനുള്ള അവസ്ഥയായിരുന്നു പയ്യന്നൂർ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ‌സംസ്ഥാനത്ത് പാർട്ടിക്കെതിരെയും എൽഡിഎഫിനെതിരെയും അഴിച്ചുവിടുന്ന ഏതു പ്രചാരവേലയെയും നേരിടാനുള്ള കരുത്തുള്ള മണ്ഡലമായിരുന്നു പയ്യന്നൂർ. പയ്യന്നൂർ മണ്ഡലത്തിലെ വോട്ടർമാർ വലിയതോതിൽ സിപിഎമ്മിനെയും എൽഡിഎഫിനെയും സ്നേഹിക്കുന്നവരായിരുന്നു. അങ്ങനെയുള്ള ആളുകളിൽ സിപിഎമ്മിനെ കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തി. പലപ്പോഴും എതിരാളികൾ അങ്ങനെ ചെയ്തിരുന്നു. എന്നാൽ അതൊന്നും പാർട്ടിക്ക് പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ സംഭവിച്ചത്, പാർട്ടിയുടെ നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചു. പാർട്ടിയെ തകർക്കുന്ന മറ്റു ബന്ധങ്ങൾ സ്ഥാപിച്ചു. കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്ന നിലവന്നു. അവിടെ സത്യത്തിനും വസ്തുതയ്ക്കും ചെറിയ മങ്ങലേറ്റു.


Fashion ⏭️

Back to top button