SPORTS
ഞാൻ പന്തെറിയുന്നത് റിസ്കാണെന്ന് ഇഷാൻ കിഷൻ കരുതി; എന്റെ ബോളിങ്ങിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്: വൈഭവ് സൂര്യവംശി

മുംബൈ∙ ദുലീപ് ട്രോഫിയിൽ തനിക്കു പന്തു നൽകാൻ ഈസ്റ്റ് സോണ്‍ ടീം ക്യാപ്റ്റൻ ഇഷാൻ കിഷന് വലിയ താൽപര്യമുണ്ടായിരുന്നില്ലെന്ന് കൗമാര താരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫിയിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ പന്തെറിഞ്ഞ വൈഭവ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ ഈസ്റ്റ് സോൺ ബുദ്ധിമുട്ടുന്നതിനിടെയാണ് രക്ഷകനായെത്തിയ വൈഭവ് കളി മാറ്റിയത്. മത്സരത്തിൽ മൂന്നോവറുകൾ മാത്രം പന്തെറിഞ്ഞ വൈഭവ് 11 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റുകൾ നേടിയത്. മത്സരത്തിൽ ഈസ്റ്റ് സോൺ വിജയിച്ചു ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റൻ ഇഷാൻ കിഷനൊപ്പം കളിച്ച അനുഭവം വൈഭവ് പങ്കുവയ്ക്കുകയായിരുന്നു.‘‘ഞാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയാലും എനിക്ക് മൂന്നോവർ മാത്രമേ ലഭിക്കൂവെന്നു നന്നായി അറിയാം. അതുകൊണ്ടു തന്നെ ആ ഓവറുകൾ അത്രയും മികച്ചതായി എറിയാനാണു ഞാൻ ശ്രമിച്ചിട്ടുള്ളത്. പന്ത് തുടർച്ചയായി ഒരേ ഏരിയയിലേക്ക് തന്നെ എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ എനിക്കു മികച്ച ബാറ്റിങ് പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഒരു ബാറ്റർ വിക്കറ്റ് വീഴ്ത്തുകയാണെങ്കിൽ അദ്ദേഹം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അതായിരിക്കും.’’– വൈഭവ് പറഞ്ഞു.
Auto ⏭️


