NEWS
സ്വർണവില ലഞ്ച് കഴിഞ്ഞപ്പോൾ കുതിച്ചുയർന്നു; സ്റ്റഡിയായി രാജ്യാന്തരവില, കേരളത്തിൽ കരകയറ്റം

സ്വർണവില കേരളത്തിൽ ഉച്ചയ്ക്കുശേഷം കുതിച്ചുയർന്നു. രാജ്യാന്തരവിലയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ലെങ്കിലും കേരളത്തിൽ വില കൂടുകയായിരുന്നു. ഗ്രാമിന് 120 രൂപ ഉയർന്ന് 14,770 രൂപയാണ് പുതുക്കിയ വില. 960 രൂപ വർധിച്ച് പവൻവില 1,18,160 രൂപയിലെത്തി. രാവിലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു.അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ത്യൻ സമയം ഇന്നു വൈകിട്ട് ഏഴരയോടെ ‘ജാക്സൺ ഹോൾ സിംപോസിയം’ വാർഷിക പ്രഭാഷണം നടത്തുന്നുണ്ട്. അടിസ്ഥാന പലിശനിരക്ക്, പണപ്പെരുപ്പം എന്നിവയുടെ ദിശ എന്താകുമെന്നത് സംബന്ധിച്ച സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടാകും.
Fashion ⏭️


