NEWS

ആഡംബര ഹോട്ടലിൽ 10 ദിവസം ‘അടിച്ചു പൊളിച്ച്’ കുടുംബം; 5.74 ലക്ഷത്തിന്റെ ബിൽ അടയ്ക്കാതെ മുങ്ങി


ഉദയ്പുർ ∙ ഉദയ്‌പുരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ഡൽഹിയിൽ നിന്നുള്ള നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടച്ചില്ലെന്നു പരാതി. ദി ഒബ്റോയ് ഉദയ്‌വിലാസിലാണു സംഭവം. ട്രാവൽ ഏജൻസി പണം നൽകുമെന്നാണു കുടുംബം അവകാശപ്പെട്ടത്. അതിനെക്കുറിച്ച് അറിയില്ലെന്ന് ഏജൻസി വ്യക്തമാക്കിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.ഡൽഹി സ്വദേശിയായ അനുരാഗ് യാദവ് കഴിഞ്ഞ 12നാണ് ഒരു ട്രാവൽ ഏജൻസി വഴി ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. തുടർന്ന് 14 മുതൽ 23 വരെ ഇയാളും ഭാര്യയും 2 കുട്ടികളും ഹോട്ടലിൽ താമസിച്ചു. ഭക്ഷണവും മറ്റു പ്രീമിയം സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.


Fashion ⏭️

Back to top button