NEWS
ഇന്ന് 172–ാം ഗുരുജയന്തി; ചെമ്പഴന്തിയിലും ശിവഗിരിയിലും ചതയദിന ആഘോഷം

തിരുവനന്തപുരം ∙ ശ്രീനാരായണ ഗുരുദേവന്റെ 172–ാം ജയന്തി വാർഷികം ഇന്ന്. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട് സ്ഥിതി ചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരിയിലെ മഹാസമാധിയിലും ആഘോഷങ്ങൾ നടക്കും.∙ ചെമ്പഴന്തിയിൽ മുഖ്യമന്ത്രി സതീശൻശിവഗിരിയിൽ രാവിലെ 7ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. ജപയജ്ഞം ദീപപ്രകാശനം സ്വാമി അവ്യാനന്ദ നിർവഹിക്കും. 9.30ന് ജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. 11.30ന് ‘ ശ്രീനാരായണ ധർമം ’ ചർച്ച മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ ശിവഗിരിയിൽ ചതയദീപം തെളിക്കും. 5 മണിക്ക് ശിവഗിരിയിൽ നിന്ന് പുറപ്പെടുന്ന ജയന്തി ഘോഷയാത്ര രാത്രി 10ന് മഹാസമാധിയിൽ തിരിച്ചെത്തും. ജയന്തി മുതൽ മഹാസമാധി ദിനം വരെ മഹാഗുരുപൂജ, ശാന്തിഹവനം, ശാരദാപൂജ, അഖണ്ഡനാമജപ യജ്ഞം എന്നിവയും ഉണ്ടായിരിക്കും.
Fashion ⏭️


