SPORTS
സഞ്ജു സാംസണ്‍ തിരിച്ചുവരുമ്പോൾ ആ താരം പുറത്തിരിക്കുമോ? വെറ്ററൻ പേസറെ കളിപ്പിക്കാൻ മുറവിളി

മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. സെപ്റ്റംബറിൽ മൂന്നു മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. പരമ്പരയ്ക്കുള്ള 15 അംഗ സ്ക്വാഡിനെ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ദേശീയ ടീമിൽ 2024ൽ അവസാനമായി കളിച്ച പേസർ നവീൻ ഉൾ ഹഖ് 15 അംഗ അഫ്ഗാനിസ്ഥാൻ ടീമിലേക്കു മടങ്ങിയെത്തി.സിംബാബ്‍വെയ്ക്കെതിരെ നിറംമങ്ങിയ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയെ ടീമിൽനിന്നു പുറത്തിരുത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ട്വന്റി20 ലോകകപ്പിൽ ‘പ്ലേയർ ഓഫ് ദ് ടൂർണമെന്റായ’ മലയാളി താരം സഞ്ജു സാംസൺ ടീമിലേക്കു മടങ്ങിയെത്തും. സിംബാബ്‍വെയ്ക്കെതിരെ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന് വിശ്രമം നൽകി, കൗമാര താരം വൈഭവ് സൂര്യവംശിയെ കളിക്കാനിറക്കിയതിന്റെ പേരിൽ ബിസിസിഐ വലിയ വിമർശനങ്ങൾ കേട്ടിരുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, തിലക് വർമ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവർക്ക് ഇടമുണ്ടാകും.അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേൽ, അര്‍ഷ്ദീപ് സിങ്, മയങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയി, പ്രിൻസ് യാദവ്, സൂര്യാൻഷ് ഷെഡ്ഗെ, ഭുവനേശ്വർ കുമാർ
Auto ⏭️


