‘ഉള്ളുതുറക്കാൻ ഉണ്ടായിരുന്നത് ഭാര്യ മാത്രമായിരുന്നു, വേർപിരിയൽ കടുത്ത മാനസിക തകർച്ചയുണ്ടാക്കി’

വിനായകൻ
തന്റെ എല്ലാകാര്യങ്ങളും തുറന്നുപറയാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻ ഭാര്യ മാത്രമായിരുന്നെന്ന് നടൻ വിനായകൻ. ഭാര്യമായുള്ള അകൽച്ച വ്യക്തി ജീവിതത്തിൽ വലിയൊരു ഇരുണ്ടഘട്ടത്തിലേക്ക് തള്ളിയിട്ടെന്നും വിനായകൻ പറയുന്നു. വേർപിരിയലിന് ശേഷം കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
നടന്റെ വാക്കുകളിലേക്ക്
‘ഭാര്യയുണ്ടായിരുന്നു. ഇപ്പോൾ സെപ്പറേറ്റായി. കുട്ടികളില്ല. വഴക്കില്ല. പക്ഷേ, ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഉള്ളുതുറക്കാൻ ഉണ്ടായിരുന്നത് ഭാര്യ മാത്രമായിരുന്നു. ഇപ്പോൾ അങ്ങനെ ആരുമില്ല. അവിടെയാണ് ഞാൻ ഭയങ്കര ഡാർക്കായിപ്പോയത്. ഒരാളോടെങ്കിലും നമ്മൾ സംസാരിക്കുമല്ലോ?
എന്റെ കുഴപ്പം കൊണ്ടായിരിക്കും ഭാര്യ പോയത്. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. എന്റെ പ്രശ്നമായിരിക്കും അത്. അവളുടേതാവില്ല. അവൾ ഇപ്പോഴും എന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ട്. എന്റെ യൂട്യൂബ് വരെ റീച്ചാർജ് ചെയ്യുന്നത് പുള്ളിക്കാരിയാണ്. ഞങ്ങൾ വേർപിരിയുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പുള്ളിക്കാരിക്ക് പ്രശ്നമുണ്ടാകും. സമാധാനം കൊടുക്കുന്നില്ല ഞാൻ. അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ, അതാണ് നല്ലത്, പുള്ളിക്കാരിക്കും എനിക്കും’- വിനായകൻ പറഞ്ഞു.
English Summary
Actor Vinayakan disclosed in a recent interview that his separation from his wife caused him a “dark phase” and severe mental distress. He revealed she was the sole person he could confide in, attributing the split to his own difficulties in being handled. Vinayakan noted his ex-wife still supports him despite their estrangement.
RELATED TOPICS: VINAYAKAN, VINAYAKAN INTERVIEW, VINAYAKAN EX WIFE, MALAYALAM ACTOR VINAYAKAN, MALAYALAM CINEMA NEWS
Business ⏭️


