BUSINESS
10 രൂപ നോട്ട് പിന്‍വലിക്കുന്നു; പകരം നാണയം, 5000 രൂപ നോട്ടിലും വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി പാകിസ്താന്

State Bank of Pakistan: കറന്‍സി അച്ചടി ചെലവ് കുറയ്ക്കാനും, കള്ളനോട്ട് ഭീഷണി തടയാനുമായി സാമ്പത്തിക നയത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി പാകിസ്താന് സ്റ്റേറ്റ് ബാങ്ക് (SBP). വിപണിയിലുള്ള 10 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ച് പകരം നാണയങ്ങള്‍ ഇറക്കാനും, 5000 രൂപ നോട്ടുകളുടെ സെക്യൂരിറ്റി ഡിസൈന്‍ പൂര്‍ണ്ണമായി പരിഷ്കരിക്കാനുമാണ് ബാങ്കിന്റെ പുതിയ നീക്കം. അതേസമയം ഇതൊരു നോട്ട് നിരോധനമല്ല, മറിച്ച് പഴയ നോട്ടുകള്‍ അസാധുവാക്കാതെ ഘട്ടംഘട്ടമായാണ് പാകിസ്താന് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.10 രൂപ നോട്ട് പിന്‍വലിക്കാനുള്ള കാരണംചെറു മൂല്യമുള്ള നോട്ടുകളുടെ ഉയര്‍ന്ന അച്ചടി ചെലവ് തന്നെയാണ് പ്രധാന കാരണം. 10 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിന് അവയുടെ മൂല്യത്തെക്കാള്‍ വലിയ ചെലവ് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മൂല്യങ്ങളില്‍ ഒന്നു കൂടിയാണിയ്. വളരെ വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ 10 രൂപ നോട്ടുകള്‍ പെട്ടെന്ന് അഴുക്കാകുകയും, കീറി നശിച്ചുപോകുകയും ചെയ്യുന്നു. അതിനാല്‍ ഇടയ്ക്കിടെ പുതിയ നോട്ടുകള്‍ അടിച്ചിറക്കേണ്ടി വരുന്നു.10 രൂപ നോട്ടുകള്‍ക്കു പകരം നാണയങ്ങള്‍ പുറത്തിറക്കുന്നതോടെ ഈ പ്രശ്ങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടക്കത്തില്‍ ചെലവ് കൂടുതലാണെങ്കിലും നോട്ടുകളെ അപേക്ഷിച്ച് വര്‍ഷങ്ങളോളം അവ കേടുകൂടാതെ നിലനില്ക്കും. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കിന് ഇത് സാമ്പത്തികമായി ലാഭകരമാണെന്ന് പാകിസ്താന് വിശ്വസിക്കുന്നു.5000 രൂപ നോട്ടിലെ മാറ്റങ്ങളും അപ്ഡേറ്റുകളുംകള്ളനോട്ടുകള് തടയുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള 5000 രൂപ നോട്ടുകളിലും വലിയ മാറ്റങ്ങളാണ് പാകിസ്താന് നടപ്പാക്കുന്നത്. 2005 ല്‍ അവതരിപ്പിച്ച നിലവിലെ 5000 രൂപ നോട്ടുകളില്‍ പഴയ സുരക്ഷാ ഫീച്ചറുകള്‍ ഉള്ളതുകൊണ്ട് തന്നെ കള്ളനോട്ടുകള്‍ എളുപ്പത്തില്‍ നിര്‍മ്മിക്കപ്പെടുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പുതിയ സാങ്കേതികവിദ്യകളോടെ നോട്ട് പരിഷ്കരിക്കുകയാണ്. നോട്ടുകള്‍ക്ക് പുതിയ ഡിസൈന്‍ നല്കാന് ഒരു കണ്‍സള്‍ട്ടിംഗ് കമ്പനിയെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷമാകും ഈ മാറ്റങ്ങള്‍ അവതരിപ്പിക്കുക.ജനങ്ങളെ എങ്ങനെ ബാധിക്കുംഘട്ടംഘട്ടമായുള്ള നടപടിയാണ് പാകിസ്താന് കൈകൊണ്ടിരിക്കുന്നത്. പെട്ടെന്നുള്ള നോട്ടുനിരോധന ഭീതി വേണ്ട. പുതിയ 5000 രൂപ നോട്ട് വിപണിയില്‍ വന്നാലും പഴയത് അസാധുവാകില്ലെന്നാണ് വിലയിരുത്തല്‍. പുതിയവ ഘട്ടംഘട്ടമായി വിപണിയില്‍ എത്തിക്കുകയും, പഴയവ സാവധാനം പിന്‍വലിക്കുകയുമാണ് ലക്ഷ്യം. പുതിയ നോട്ട് അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്തേക്കാം. അതിനാല്‍ നിലവില്‍ പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഒരു ആശങ്കയും ആവശ്യമില്ല.പുതിയ 5000 രൂപ നോട്ടുകള്‍ സജീവമാകുന്നതോടെ കള്ളനോട്ട് ഭീഷണികുറയ്ക്കാനും, ജനങ്ങളുടെ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും കഴിയുമെന്ന് പാകിസ്താന് സ്രോതസുകള്‍ വ്യക്തമാക്കുന്നു. 10 രൂപ നാണയങ്ങള്‍ വരുന്നത് സാധാരണക്കാരുടെ ദൈനംദിന ചെറിയ ഇടപാടുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
Read News


