NEWS
ബിജെപി നേതാവിന്റെ മരുമകൾ തൂങ്ങിമരിച്ച നിലയിൽ; പോസ്റ്റ്മോർട്ടത്തിനിടെ വസ്ത്രത്തിനുള്ളിൽ ആത്മഹത്യക്കുറിപ്പ്

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി വനിതാ നേതാവിന്റെ മകന്റെ 24 വയസ്സുകാരിയായ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് ആത്മഹത്യ ചെയ്തത്. ശശി സിങ്, സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്തായ നിധി സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് മരിച്ച നിധി സിങ്.രണ്ട് വർഷം മുൻപായിരുന്നു സൗരഭുമായുള്ള നിധിയുടെ വിവാഹം. ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നിധിയുടെ സഹോദരൻ ആദിത്യ കുമാർ ബിഹാറിൽ നിന്നും സൂറത്തിൽ എത്തിയ ശേഷം നൽകിയ പരാതിയിലാണ് കദോദര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.
Fashion ⏭️

