NEWS
എം.ബി.ബി.എസ്/ ബി.ഡി.എസ് താത്കാലിക അലോട്ട്മെന്റ്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ,സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിലെയും (എൻ.ആർ.ഐ ക്വാട്ട ഒഴികെ) 2026 ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പരാതികൾ സംബന്ധിച്ച് പ്രവേശന പരിക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ ഇന്ന് വൈകിട്ട് ആറിനുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് 27ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ: www.cee.kerala.gov.inൽ.


