NEWS
വീട്ടിലെ സിറ്റൗട്ടിൽ കരിമ്പുലി; സിസിടിവി ക്യാമറയിൽ പതിഞ്ഞതിനാൽ വീട്ടുകാർ രക്ഷപെട്ടു

ഗൂഡല്ലൂർ ∙ കരിമ്പുലിയും നാട്ടിലിറങ്ങി. കൂനൂരിനടുത്ത് കരോലിൻ ഭാഗത്തുള്ള വീട്ടിലെ സിറ്റൗട്ടിലാണ് കരിമ്പുലി കയറിയത്. വീട്ടിലെ സിസിടിവി ക്യാമറയിലാണ് കരിമ്പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുള്ളിപ്പുലിയെ ഈ ഭാഗത്ത് കാണാറുണ്ടെങ്കിലും കരിമ്പുലിയെ ആദ്യമായാണ് നാട്ടിലിറങ്ങി കണ്ടത്. കരിമ്പുലി ഇറങ്ങിയതോടെ ഈ പ്രദേശത്ത് നാട്ടുകാരും പരിഭ്രാന്തിയിലായി.
Fashion ⏭️


