NEWS
കരുവാറ്റ കൊലപാതകത്തിൽ ഏത് മൊഴിയാണ് സത്യം?; പെൺകുട്ടിയുടെ മൊഴിയെടുക്കാൻ കോഴിക്കോട് ഡിസിപിഒ

ആലപ്പുഴ ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തെന്നു പൊലീസ് കണ്ടെത്തിയ പതിമൂന്നുകാരിയായ കൊച്ചുമകളുടെ വിശദമായ മൊഴി കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ (ഡിസിപിഒ) രേഖപ്പെടുത്തും. പെൺകുട്ടിയെ കൗൺസലിങ് നടത്തി മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമസമിതിക്ക് അപേക്ഷ നൽകിയിരുന്നു. പെൺകുട്ടി കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിൽ ആയതിനാലാണ് ശിശുക്ഷേമസമിതി കോഴിക്കോട് ഡിസിപിഒയെ ഇതിനു ചുമതലപ്പെടുത്തിയത്.മുത്തച്ഛൻ ദുരുദ്ദേശ്യത്തോടെ മോശമായി പെരുമാറിയതിലെ പക മൂലമാണു കൊലപാതകം നടത്താൻ ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടതെന്നായിരുന്നു പതിമൂന്നുകാരി ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം താൻ മോഷ്ടിക്കാൻ ശ്രമിക്കുന്നതു മുത്തച്ഛൻ കണ്ടെന്നും ഇതു പുറത്തറിയാതിരിക്കാനാണു കൊല ആസൂത്രണം ചെയ്തതെന്നും പെൺകുട്ടി പിന്നീടു മൊഴി മാറ്റി.
Fashion ⏭️


