NEWS
മഴയിൽ നനയുമോ തിരുവോണം?; 6 ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം∙ തിരുവോണ നാളിൽ കൂടുതൽ ജില്ലകളിൽ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമായിരുന്നു യെലോ അലർട്ട്. വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കൂടി മഴ ലഭിച്ചേക്കുമെന്നാണു പ്രവചനം.ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടായിരുന്നു. എന്നാൽ തിരുവോണ നാളിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. മൂന്നാം ഓണത്തിനും നാലാം ഓണത്തിനും ഇതുവരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Fashion ⏭️


