NEWS
എഴുന്നൂറോളം അമേരിക്കൻ ഉൽപന്നങ്ങൾക്ക് 50% വരെ പകരം തീരുവ; കടുത്ത പ്രതികാര നടപടിയുമായി കാനഡ

ഒട്ടാവ∙ 20 ബില്യൻ യുഎസ് ഡോളർ (ഏകദേശം 1.6 ലക്ഷം കോടി രൂപ) മൂല്യമുള്ള എഴുന്നൂറോളം അമേരിക്കൻ ഉൽപന്നങ്ങൾക്കു മേൽ 15 മുതൽ 50 ശതമാനം പകരം തീരുവ ചുമത്തി കാനഡ. പുതിയ നികുതി നിരക്കുകൾ സെപ്റ്റംബർ 8 മുതൽ പ്രാബല്യത്തിൽ വരും. അമേരിക്കൻ വിപണിയിൽനിന്നുള്ള ഉരുക്ക്, പാൽ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയെയാണ് കാനഡയുടെ പുതിയ നീക്കം പ്രധാനമായും ബാധിക്കുക.ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തിയ അതേ നികുതി നിരക്കുകളോടു പൊരുത്തപ്പെടുന്ന രീതിയിലാണ് കാനഡയുടെ മറുപടി. കാനഡ ഇതിനു മുൻപ് നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു വെല്ലുവിളിയാണിതെന്നും എന്നാൽ രാജ്യം ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പ് ഷാംപെയ്ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Fashion ⏭️


