NEWS
പുലിക്കളി സംഘം ഗ്രാൻഡ് ഒരു ലക്ഷം രൂപയാക്കും; ‘പൂവാലേ, തുമ്പപ്പൂവാലേ’ പാടിയത് അവർ നിർബന്ധിച്ചിട്ട്; ഇനി പൂക്കളം വിദേശികളും ഇടട്ടെ

കൊല്ലം ∙ തൃശൂരിലെ പുലിക്കൂട്ടത്തെ സാംസ്കാരിക പ്രവർത്തകൻ വി.കെ. ശ്രീരാമൻ വിമർശിച്ചപ്പോൾ പുലിക്കളി സംഘങ്ങളുടെ ഗ്രാൻഡ് ലക്ഷം രൂപയായി ഉയർത്തിയാണ് സർക്കാർ ചേർത്തു നിർത്തിയത്. പുലികളി സംബന്ധിച്ച് ടൂറിസം – സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഓണാഘോഷത്തിന് നാടൊരുങ്ങി, ഒപ്പം ടൂറിസം മേഖലയും. ഓണത്തെ ഒരു ആഘോഷമായി മാത്രം കാണാതെ സഞ്ചാര അനുഭവമായി അവതരിപ്പിക്കാനാണ് ഇക്കുറി ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്ന് വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറയുന്നു. ‘ പൂവാലേ, തുമ്പപ്പൂവാലേ’ എന്ന ഓണപ്പാട്ട് വേദിയിൽ പാടുകയും ചെയ്തു. അതോടെ ചോദ്യം വന്നു. മന്ത്രി പാട്ടു പഠിച്ചിട്ടുണ്ടോ ? ആഗോള തലത്തിൽ ‘കേരള’ എന്നത് ‘കേരളം’ എന്ന ബ്രാൻഡ് ആയി മാറിയതിനു ശേഷമുള്ള ആദ്യ ഓണമാണ്. ഓണക്കാലത്തെ ടൂറിസം വകുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും മന്ത്രി മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.∙ പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ ബോഡി ഷെയ്മിങ് വിവാദങ്ങളെ എങ്ങനെ കാണുന്നു? പുലിക്കളി കേരളത്തിന്റെ തനത് ജനകീയ കലാരൂപമാണ്. ഒരുപാട് ദിവസത്തെ പരിശീലനവും സമര്‍പ്പണവും ആവശ്യമായ ലോകോത്തര കലാരൂപമാണിത്. ചായം പൂശി പുലികളായി മാറി നൃത്തം ചെയ്യാന്‍ കലാകാരന്മാര് എടുക്കുന്ന സമയവും നടത്തുന്ന സമര്‍പ്പണവും ഏറെ പ്രശംസനീയമാണ്. ശരീരത്തെ ഒരു ക്യാന്‍വാസാക്കി മാറ്റിയാണ് കലാകാരന് പുലിയുടെ രൂപം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരമാണ് ആ കലാരൂപത്തിന്റെ ഒരു പ്രധാന ഘടകം. കേരള ടൂറിസവും പുലിക്കളിയെ ഓണത്തിന്റെ പ്രധാന സാംസ്കാരിക അനുഭവങ്ങളിലൊന്നായാണ് അവതരിപ്പിക്കുന്നത്. ഒരു കലാരൂപത്തെയും കലാകാരന്മാരെയും ബോഡി ഷെയിം ചെയ്യേണ്ടതില്ല, അപമാനിക്കേണ്ടതുമില്ല. മംഗലാപുരത്ത് ‘പിലിവേഷ’ എന്ന പേരിലും സമാനമായ കലാരൂപമുണ്ട്. ഒഡീഷ, ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരം കലാരൂപങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ കരടികളിയും കടുവകളിയും പോലുള്ള പാരമ്പര്യ കലാരൂപങ്ങളുമുണ്ട്. പുലിക്കളിയെയും കലാകാരന്മാരെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഈ വര്‍ഷം മുതല്‍ പുലിക്കളി സംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കും.∙ കേരളത്തിന്റെ ടൂറിസം പരസ്യങ്ങള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഒരു ഗ്ലോബല്‍ ബ്രാൻഡായി കേരളത്തെ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടോ? കേരളം ഇന്ന് തന്നെ ഒരു ആഗോള ടൂറിസം ബ്രാന്‍ഡാണ്. ‘ഗോഡ്സ് ഓണ്‍ കണ്ട്രി’ എന്ന ബ്രാന്‍ഡ് ലോകമെമ്പാടും കേരളത്തിന് വലിയ ഐഡന്റിറ്റി നല്‍കിയിട്ടുണ്ട്. ഇനി വേണ്ടത് ആ ബ്രാന്‍ഡിന്റെ ശക്തി നിലനിര്‍ത്തിക്കൊണ്ട് പുതിയ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. കേരളം എന്നത് മലനിരകളും കായലുകളും കടല്‍ത്തീരങ്ങളും മാത്രമല്ല. നമ്മുടെ ഭക്ഷണം, കല, സാഹിത്യം, ആയുര്‍വേദം, ഉത്സവങ്ങള്‍, ഗ്രാമജീവിതം, ഉത്തരവാദിത്ത ടൂറിസം, സാഹസിക ടൂറിസം, ആത്മീയ-വെല്‍നെസ് അനുഭവങ്ങള്‍ തുടങ്ങി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന നിരവധി അനുഭവങ്ങള്‍ കേരളത്തിനുണ്ട്. അതുകൊണ്ട് ഇനി നമ്മുടെ മാര്‍ക്കറ്റിങ് ‘കം ആന്‍ഡ് സീ കേരള’ എന്നതില്‍ നിന്ന് ‘കം ആന്‍ഡ് എക്സ്പീരിയന്‍സ് കേരള’ എന്ന തലത്തിലേക്ക് മാറണം. കേരളത്തെ കാണുക മാത്രമല്ല, കേരളത്തെ അനുഭവിക്കുക എന്നതാവണം ലക്ഷ്യം. ഓണത്തെ ആ രീതിയില്‍ അവതരിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്. ആഭ്യന്തര-വിദേശ വിപണികളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരും.
Fashion ⏭️


