NEWS

അടിച്ചു മോനേ ‘ഓണബംബർ’; ഗൾഫിൽ മലയാളി നഴ്സ് ഉൾപ്പെടെ നാല് പ്രവാസിമലയാളികൾക്ക് ‘ഭാഗ്യപ്പെരുമഴ’


അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തെ രണ്ടാമത് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളികളടക്കം നാല് ഇന്ത്യൻ പ്രവാസികൾക്ക് സമ്മാനം. വിജയികളായ നാലുപേർക്കും 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതമാണ് ലഭിച്ചത്. മലയാളികളായ മണികണ്ഠൻ മോഹനൻ(39), തോമസ് വർഗീസ്(64) എന്നിവരും ഇന്ത്യക്കാരനായ മുഹമ്മദ് സാഹിർ, സാജിദ് ഖാൻ(56) എന്നിവർക്കാണ് ഭാഗ്യം ലഭിച്ചത്.നഴ്സായ മണികണ്ഠൻ മോഹനന് ബിഗ് ടിക്കറ്റിലെ രണ്ടാമത്തെ പരീക്ഷണത്തിലാണ് ഭാഗ്യം തുണച്ചത്. മുൻപ് ഒരൊറ്റ തവണ മാത്രം പങ്കെടുത്തിട്ടുള്ള ഇദ്ദേഹം, അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നേരിട്ടെത്തിയാണ് ഇത്തവണ ടിക്കറ്റെടുത്തത്. തികച്ചും യാദൃച്ഛികമായി തിരഞ്ഞെടുത്ത ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന വിവരമറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്ന് മണികണ്ഠൻ പറഞ്ഞു. സമ്മാനത്തുക ബാങ്കിൽ സമ്പാദ്യമായി സൂക്ഷിക്കാനാണ് തൽക്കാലം ഇദ്ദേഹത്തിന്റെ തീരുമാനം.


Fashion ⏭️

Back to top button