NEWS
മഞ്ചേരി സ്വദേശി വരദ വർമയ്ക്ക് അർജന്റീനക്കാരൻ വരണമാല്യം ചാർത്തി; വിവാഹം കേരളീയ ആചാരങ്ങളോടെ

മഞ്ചേരി ∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ രാജ്യത്തുനിന്നു മഞ്ചേരിക്ക് ഒരു മരുമകൻ. അർജന്റീനയിലെ ബ്യൂണസ് ഐറിസ് സ്വദേശി മാർക്കോസ് ജാവിയർ സൂനിഗ മഞ്ചേരി കോവിലകത്തെ വരദ വർമയെ വരണമാല്യം ചാർത്തി. റിട്ട.അധ്യാപിക മഞ്ചേരി കോവിലകത്തെ, കെ.സി.നന്ദിനി തമ്പാട്ടിയുടെയും കെ.ഗിരീശ വർമയുടെയും മകളാണ് വരദ. ബ്യൂണസ് ഐറിസിൽ മെക്കാനിക്കൽ എൻജിനീയർ ആണ് മാർക്കോസ്. അർജന്റീനയിലെ സെന്റ് മാർട്ടിൻ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോ പാർട്ടിക്കിൾ ഫിസിക്സിൽ ഗവേഷകയാണ് വരദ.വരദ പഠനത്തിന് അർജന്റീനയിൽ പോയപ്പോഴാണ് മാർക്കോസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കേരളീയ ആചാരങ്ങളോടെ ആയിരുന്നു വിവാഹം. മഞ്ചേരിയില്‍ ഓണം ആഘോഷിച്ചു വിദേശത്തേക്കു മടങ്ങുമെന്ന് വരദ വർമ പറഞ്ഞു. സ്പാനിഷ് വശമാക്കിയ വരദ ഭര്‍ത്താവിനെ മലയാളം പരിശീലിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
Fashion ⏭️


