SPORTS

ഇനി ‘തല’ പന്ത്; ധോണിയെ മറികടന്ന് താരത്തിന് റെക്കോർഡ്, ടെസ്റ്റ് ചാംപ്യൻഷിപ്പിലും നേട്ടം


കൊളംബോ ∙ ഇന്ത്യയ്ക്കു പുറത്തു നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്. മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ റെക്കോർഡാണ്, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അർധ സെഞ്ചറിയിലൂടെ പന്ത് മറികടന്നത്. ടെസ്റ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഇരുപത്തിയെട്ടുകാരൻ പന്ത് സ്വന്തമാക്കി. 42 മത്സരങ്ങളിൽനിന്ന് 2948 റൺസാണ് പന്തിന്റെ നേട്ടം. ഇത്രയും മത്സരങ്ങളിൽനിന്ന് 2917 റൺസുമായി ശുഭ്മൻ ഗിൽ തൊട്ടുപിന്നിലുണ്ട്.


Auto ⏭️

Back to top button