NEWS
തിരുവനന്തപുരത്തിനായി ഒരു പദ്ധതി അണിയറയിൽ ഒരുങ്ങുന്നു; സസ്പെൻസെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ തിരുവനന്തപുരത്തിനായി ഒരു പദ്ധതി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും അത് സസ്പെൻസായി വച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു അറിയിപ്പ്. ‘മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഒരു ഫിലിംസിറ്റി കേരളത്തിലുണ്ടാകും. മലയാളത്തിന്റെ അഭിമാനമായ എം.ടി.വാസുദേവൻ നായരുടെ പേരിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി രാജ്യാന്തര നിലവാരമുള്ള കൾചറൽ പാർക്ക് സ്ഥാപിക്കും. ഇതിനെല്ലാം പുറമേ തിരുവനന്തപുരത്തിനു മാത്രമായി ഒരു പ്രധാനപ്പെട്ട പദ്ധതി വരും. ചർച്ചകൾ മുന്നേറിക്കഴിഞ്ഞു. ഏറെ വൈകാതെ പ്രഖ്യാപനം ഉണ്ടാകും.’ – മുഖ്യമന്ത്രി പറഞ്ഞു.
Fashion ⏭️


