NEWS

‘എന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ബെന്യാമിൻ നെതന്യാഹു


ജറുസലം ∙ തന്റെ മക്കളിൽ ഒരാളെ വധിക്കാൻ ഇറാൻ ആസൂത്രിത ശ്രമം നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. ഇസ്രയേലിലെ ചാനൽ 14ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു കടുത്ത ആരോപണം ഉന്നയിച്ചത്. ഫോണിലൂടെ ആയിരുന്നു അദ്ദേഹം അഭിമുഖം നൽകിയത്. ‘‘അവിശ്വസനീയമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇറാൻ എന്റെ മക്കളിൽ ഒരാളെ ലക്ഷ്യം വച്ചു. എന്റെ മകനെ കൊലപ്പെടുത്താനാണ് ഇറാൻ ശ്രമിച്ചത്’’ – നെതന്യാഹു അഭിമുഖത്തിൽ പറഞ്ഞു. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വധശ്രമം ഉണ്ടായതായി ഇസ്രയേൽ പ്രധാനമന്ത്രി പരസ്യമായി അവകാശപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാൽ ഏത് മകന് നേരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നോ, എപ്പോഴാണ് സംഭവം നടന്നതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


Fashion ⏭️

Back to top button