NEWS
ബെവ്കോ: ആറു ദിവസത്തെ വിറ്റുവരവ് 512.11 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യ വില്പനയിൽ വൻവർദ്ധന. ഞായർ വരെയുള്ള ആറു ദിവസങ്ങളിൽ ബെവ്കോ വിറ്റത് 512.11കോടി രൂപയോളം മദ്യം. കഴിഞ്ഞ വർഷമിത് 460.80 കോടിയായിരുന്നു. ഇത്തവണത്തെ വർദ്ധന 51.31 കോടിയാണ്.ശനിയാഴ്ച 102.28 കോടിയുടെയും ഞായറാഴ്ച 88.98 കോടിയുടെയും മദ്യം വിറ്റു. തിരുവോണ ദിവസം ബെവ്കോയുടെ ചില്ലറവില്പന ശാലകൾ പ്രവർത്തിക്കില്ല. ബാറുകളും കൺസ്യൂമർഫെഡ് ഷോപ്പുകളും പ്രവർത്തിക്കും. ചതയദിനമായ 28 ന് മദ്യശാലകൾക്കെല്ലാം അവധിയാണ്.


