SPORTS
സീസണിലെ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്; കൊച്ചിക്ക് തുടർച്ചയായ മൂന്നാം തോൽവി

തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 55 റൺസിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി റോയൽസിന് വിജയമൊരുക്കിയ സിജോമോൻ ജോസഫാണ് പ്ലെയർ ഓഫ് ദ് മാച്ച്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന അക്ഷയ് മനോഹറും സിജോമോൻ ജോസഫും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് റോയൽസിന്റെ ഇന്നിങ്സിൽ നിർണായകമായത്. 40 പന്തുകളിൽ 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 32 റൺസെടുത്ത അക്ഷയ് മനോഹറെ പുറത്താക്കി സാലി സാംസനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ശേഷമെത്തിയ വിനോദ് കുമാറും മികച്ച രീതിയിൽ ബാറ്റ് വീശി. 26 പന്തുകളിൽ നിന്ന് 44 റൺസ് കൂട്ടിച്ചേർത്ത സിജോമോൻ ജോസഫും വിനോദ് കുമാറും ചേർന്നാണ് റോയൽസിന്റെ സ്കോർ 185ൽ എത്തിച്ചത്. സിജോമോൻ ജോസഫ് 56ഉം വിനോദ് കുമാർ 20ഉം റൺസുമായി പുറത്താകാതെ നിന്നു. 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമാണ് സിജോമോൻ ജോസഫ് 56 റൺസ് നേടിയത്. മൂന്ന് ഓവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാർത്തിക് ബി.നായരാണ് കൊച്ചിയുടെ ബോളിങ് നിരയിൽ തിളങ്ങിയത്.
Auto ⏭️


