SPORTS

ടെസ്റ്റ് ക്രിക്കറ്റിനിടെ ഗ്രൗണ്ടിൽ കളിയാക്കിയതിന് വിരാട് കോലി എന്നെ ബ്ലോക്ക് ചെയ്തു: വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ താരം


സിഡ്നി∙ ടെസ്റ്റ് ക്രിക്കറ്റിനിടെ കളിയാക്കിയതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്‍. 2021 ൽ ഐപിഎൽ ലേലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി വിറ്റുപോയപ്പോഴാണ് ടീം ക്യാപ്റ്റനായിരുന്ന കോലി തന്നെ ബ്ലോക്ക് ചെയ്ത കാര്യം തിരിച്ചറിയുന്നതെന്ന് മാക്സ്‌വെൽ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ഇക്കാര്യം പിന്നീട് കോലിയോടു തന്നെ ചോദിച്ചെന്നും അദ്ദേഹം ബ്ലോക്ക് മാറ്റുകയും പിന്നീട് അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തെന്നും മാക്സ്‌‍വെൽ വ്യക്തമാക്കി.2017ലെ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ മൂന്നാം ടെസ്റ്റിനിടെയാണ് മാക്സ്‌വെൽ കോലിയെ കളിയാക്കിയ സംഭവം അരങ്ങേറുന്നത്. മത്സരത്തിന്റെ ആദ്യ ദിനം ഒരു ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ മുതുകിനു പരുക്കേറ്റ കോലിക്ക് പരമ്പര തന്നെ നഷ്ടമായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടിയ മാക്സ്‌വെൽ ഒരു ബൗണ്ടറി തടഞ്ഞതിനു പിന്നാലെ, മുതുകിനു പരുക്കേറ്റതായി അഭിനയിച്ച് കോലിയെ കളിയാക്കുകയായിരുന്നു. ഇതാണ് മാക്‌സ്‍വെല്ലിനെ കോലി ബ്ലോക്ക് ചെയ്യാൻ കാരണമായതെന്നാണു കരുതുന്നത്. 


Auto ⏭️

Back to top button