NEWS
ഓണാഘോഷത്തിൽ മദ്യപിച്ചെത്തി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

നെടുമങ്ങാട് (തിരുവനന്തപുരം): അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ മദ്യപിച്ചെത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽ കുമാർ എന്നിവർക്കെതിരെയാണ് റൂറൽ പൊലീസ് മേധാവി പ്രശാന്തൻ കാണി നടപടിയെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സ്റ്റേഷനിൽ ഓണാഘോഷം. ചില പൊലീസുകാർ മദ്യപിച്ചെത്തിയെന്ന വിവരമറിഞ്ഞ് റൂറൽ പൊലീസ് മേധാവി സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്ക് എത്തുകയായിരുന്നു. അതിനിടെ മൂവരും സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ മദ്യപിച്ചെത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.


