NEWS

‘14 ദിവസം മാത്രം!’; യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറുന്നതിന് മാനദണ്ഡങ്ങൾ കടുപ്പിച്ചു


അബുദാബി∙ യുഎഇയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്കുകൾ മാറുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ് അടിസ്ഥാനത്തിലുള്ള പഠനമികവ്, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ മുൻനിർത്തിയാണ് പുതിയ ഉത്തരവ്.2026-27 അധ്യയന വർഷത്തേക്കുള്ള പഠനപദ്ധതി അനുസരിച്ച്, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രമേ ട്രാക്ക് മാറ്റം അനുവദിക്കൂ. ഇതിനായി മന്ത്രാലയം നിർദേശിക്കുന്ന എല്ലാ യോഗ്യതകളും നേടിയിരിക്കണം. അധ്യയന വർഷം ആരംഭിച്ച് ആദ്യത്തെ രണ്ട് ആഴ്ചകൾക്ക് ശേഷം ഒരു കാരണവശാലും ട്രാക്ക് മാറ്റത്തിന് അനുമതി നൽകില്ല. ഉയർന്ന ക്ലാസുകളിലേക്ക് ആവശ്യമായ ശാസ്ത്രവിഷയങ്ങളിലെ പഠന ആവശ്യകതകൾ പൂർത്തിയാക്കാത്തതിനാലാണ് ഈ വിലക്ക്. എല്ലാ ട്രാൻസ്ഫർ നടപടികളും അധ്യയന വർഷത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തീരുമാനമെടുക്കുന്നതിന് മുൻപ് സ്‌കൂളുകളിൽ നിന്ന് കൃത്യമായ അക്കാദമിക് മാർഗനിർദേശം.


Fashion ⏭️

Back to top button