SPORTS

കളി തിരിച്ച് രോഹിത്തും ഇനാനും; കൊച്ചിക്കെതിരെ നാല് വിക്കറ്റിന്റെ തക‍ർപ്പൻ വിജയവുമായി തൃശൂ‍ർ


തിരുവനന്തപുരം∙ കെസിഎലിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ. കൗമാര താരങ്ങളായ കെ.ആർ.രോഹിതിന്റെയും മുഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് തൃശൂരിന് വിജയം സമ്മാനിച്ചക്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ആറ് വിക്കറ്റിന് 172 റൺസെടുത്തു. മഴയെ തുടർന്ന് ഒൻപത് ഓവറിൽ 83 റൺസായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ 172/6 തൃശൂർ ടൈറ്റൻസ് 8.2 ഓവറിൽ 83/6 (വിജയലക്ഷ്യം വിജെഡി: ഒൻപത് ഓവറിൽ 83)തുടർന്നെത്തിയ പി.കെ. മിഥുൻ 11-ഉം ആദി അഭിലാഷ് 14-ഉം കാർത്തിക് ബി. നായർ ആറും റൺസെടുത്ത് പുറത്തായി. മധ്യനിര തകർന്നടിഞ്ഞപ്പോഴും അവസാന ഓവറുകളിൽ തകർത്തടിച്ച സച്ചിൻ സുരേഷും ആൽഫി ഫ്രാൻസിസ് ജോണും ചേർന്ന് 29 പന്തുകളിൽ നേടിയ 50 റൺസാണ് കൊച്ചിയെ 172 എന്ന മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ 23-ഉം ആൽഫി 27-ഉം റൺസുമായി പുറത്താകാതെ നിന്നു. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നാല് വിക്കറ്റുകൾ ശേഷിക്കെ ജയിക്കാൻ വേണ്ടത് 14 പന്തുകളിൽ നിന്ന് 27 റൺസ്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ മുഹമ്മദ് ഇനാന്റെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസിൽ തമ്പി എറിഞ്ഞ എട്ടാം ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ഇനാൻ കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകൾ ബാക്കിനിൽക്കെ ടൈറ്റൻസ് ലക്ഷ്യത്തിലെത്തി. മുഹമ്മദ് ഇനാൻ 18ഉം എം എസ് അഖിൽ 16ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.


Auto ⏭️

Back to top button