NEWS
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി; അഭിജീത് ദിപ്കയ്ക്കെതിരെ കേസ് – പ്രധാന വാർത്തകൾ

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ കേസെടുത്തെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.ആഗ്രയിൽ ട്രെയിനിൽ ചുവന്ന സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചെന്നൈയിലെ വാടക വീട്ടിൽവച്ചാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. അവിടെ നിന്ന് യുവതിയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി.
Fashion ⏭️


