BUSINESS
മുകേഷ് അംബാനിക്ക് ജാക്ക്പോട്ട്; ആസ്തിയിൽ 8120 കോടിയുടെ വർധന 5 ദിവസം കൊണ്ട്, മുൻനിര കമ്പനികളിൽ എയർടെല്ലിന് വൻ തിരിച്ചടി

പോയ വാരം മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 8,119.53 കോടി രൂപയുടെ ഭീമമായ വർധന. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണി മൂല്യം ഉയർന്നതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികളിൽ 4 എണ്ണം നേട്ടമുണ്ടാക്കി. ഇതിൽത്തന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഒന്നാമതുള്ളത്. ഭാരതി എയർടെല്ലിനാണ് ഏറ്റവും കൂടുതൽ തിരിച്ചടി ലഭിച്ചത്.മുകേഷ് അംബാനിയും, റിലയൻസുംനിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് 89.7 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 22ാം സ്ഥാനത്താണ്.ഇന്ത്യൻ ഓഹരി വിപണിപോയ വാരം ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 468.42 പോയിന്റുകളുടെ (0.60%) താഴ്ച്ചയും, എൻ.എസ്.ഇ നിഫ്റ്റി സൂചിക 114 പോയിന്റുകളുടെ (0.46%) ഇടിവുമാണ് നേരിട്ടത്.കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെയുള്ള ക്ലോസിങ്ങാണ് നടത്തിയതെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. സമീപ കാലത്തെ തിരുത്തൽ തുടരുന്ന കാഴ്ച്ചയാണ് ഇത്തരത്തിൽ ഉണ്ടായത്. ക്രൂഡ് ഓയിൽ വില കയറുന്നതും, ഗ്ലോബൽ ബോണ്ട് യീൽഡ് വർധിക്കുന്നതും, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സംബന്ധിച്ച അനിശ്ചിതാവസ്ഥകൾ നില നിൽക്കുന്നതും ഇതിന് കാരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നഷ്ടം നേരിട്ട 4 കമ്പനികൾ1. ഭാരതി എയർടെൽ : 28,052.96 കോടി, 12,14,963.15 കോടി2. ടാറ്റ കൺസൾട്ടൻസി സർവീസസ് : 22,070.34 കോടി, 8,31,436.51 കോടി3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 20,861.2 കോടി, 9,64,968.76 കോടി4. ഹിന്ദുസ്ഥാൻ യൂണിലിവർ : 16,975.79 കോടി, 4,73,912.56 കോടിനേട്ടമുണ്ടാക്കിയ 6 കമ്പനികൾ1. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 12,650 കോടി, 5,35,980.31 കോടി2. റിലയൻസ് ഇൻഡസ്ട്രീസ് : 8,119.53 കോടി, 17,78,175.59 കോടി3. ലാർസൺ & ടുബ്രോ : 3,487.83 കോടി, 5,62,460.94 കോടി4. ബജാജ് ഫിനാൻസ് : 3,424.28 കോടി, 6,80,621.62 കോടി5. ഐ.സി.ഐ.സി.ഐ ബാങ്ക് : 752.47 കോടി, 10,18,330.45 കോടി6. എച്ച്.ഡി.എഫ്.സി ബാങ്ക് : 356.95 കോടി, 11,21,159.05 കോടിമാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ്2. ഭാരതി എയർടെൽ3. എച്ച്.ഡി.എഫ്.സി ബാങ്ക്4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8 ലാർസൺ & ടുബ്രോ9. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


