BUSINESS

പേടിഎം പേയ്മെന്റ് ബാങ്കിനെ പട്ടികയില്‍ നിന്ന് പുറത്താക്കി ആര്‍ബിഐ; ഉപഭോക്താക്കളുടെ പണവും അക്കൗണ്ടുകളും സുരക്ഷിതം


Reserve Bank of India: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പേടിഎം പേയ്മെന്റ് ബാങ്കിന്റെ (PPBL) ലൈസന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഔദ്യോഗിക ബാങ്കിംഗ് പട്ടികയില്‍ നിന്നും ഒഴിവാക്കി. അതേസമയം ജനങ്ങളുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനും, പേടിഎം യുപിഐ (Paytm UPI), വാലറ്റ്, ഫാസ്റ്റാഗ് (FASTag) സേവനങ്ങള്‍ തടസമില്ലാതെ തുടരാനും ഉപഭോക്താക്കള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ നല്‍കുന്നു.ആര്‍.ബി.ഐയുടെ പ്രധാന നടപടികള്‍ബാങ്കിങ് ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെ, 1934-ലെ ആര്‍.ബി.ഐ ആക്ടിന്റെ രണ്ടാം ഷെഡ്യൂളില്‍ (അംഗീകൃത ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ പട്ടിക) നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ (PPBL) റിസര്‍വ് ബാങ്ക് ഔദ്യോഗികമായി ഒഴിവാക്കി.2022 മാര്‍ച്ച് മുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് ബാങ്കിനെ ആര്‍.ബി.ഐ തടഞ്ഞിരുന്നു. തുടര്‍ന്ന് ഉപഭോക്തൃ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ് എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ, ടോപ്പ് അപ്പുകളോ സ്വീകരിക്കുന്നത് പൂര്‍ണ്ണമായി വിലക്കിയിരുന്നു.ലൈസന്‍സ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ബാങ്ക് നിലവില്‍ ഔദ്യോഗിക അടച്ചുപൂട്ടല്‍ പ്രക്രിയയിലാണ്.പട്ടികയില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങള്‍നിയമലംഘനങ്ങളും നിരീക്ഷണ വീഴ്ചകളുമാണ് ആര്‍ബിഐ നടപടി വ്യക്തമാക്കുന്നത്. പി.പി.ബി.എല്‍. ബാങ്കിങ് നിയന്ത്രണ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതും, ആര്‍.ബി.ഐ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതുമാണ് പ്രധാന കാരണം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ (KYC) ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.പേടിഎമ്മിന്റെ മാതൃ കമ്പനിയായ ‘വണ്‍ 97 കമ്മ്യൂണിക്കേഷന്‍സും’ പേടിഎം പേയ്‌മെന്റ് ബാങ്കും തമ്മില്‍ സാമ്പത്തികവും, സാങ്കേതികവുമായ ഇടപാടുകളില്‍ പാലിക്കേണ്ട അതിര്‍വരമ്പുകള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ജനങ്ങളുടെ പണത്തിനും എന്ത് സംഭവിക്കുംജനങ്ങളുടെ പണം സുരക്ഷിതമാണ്. അടച്ചുപൂട്ടല്‍ നടപടികള്‍ നടക്കുമ്പോഴും ഉപഭോക്താക്കളുടെ മുഴുവന്‍ നിക്ഷേപ തുകയും തിരികെ നല്‍കാന്‍ ആവശ്യമായ പണലഭ്യത ബാങ്കിനുണ്ടെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു. പേടിഎം പേയ്‌മെന്റ് ബാങ്ക് മാത്രമാണ് അടയുന്നത്. ഇത് പേടിഎം ആപ്പിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തില്ല.അതായത് ജനങ്ങള്‍ക്ക് യു.പി.ഐ ഇടപാടുകള്‍ തുടരാം. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് തുടങ്ങിയ മറ്റ് പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തത്തിലാണ് പേടിഎം ആപ്പ് ഇപ്പോള്‍ യു.പി.ഐ സേവനങ്ങള്‍ നല്‍കുന്നത്. പേടിഎം ഗോള്‍ഡ്, പേടിഎം മണി, മൊബൈല്‍ റീചാര്‍ജുകള്‍, ബില്‍ പേയ്മെന്റുകള്‍ എന്നിവ സാധാരണ പോലെ ലഭ്യമാകും.ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലോ, വാലറ്റിലോ ഇപ്പോഴും പണം ബാക്കിയുണ്ടെങ്കില്‍ അത് അടിയന്തരമായി മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ പിന്‍വലിക്കുകയോ ചെയ്യുക. പേടിഎം യു.പി.ഐ ഐഡിയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടാണ് ബന്ധിപ്പിച്ചിരുന്നതെങ്കില്‍, അത് മാറ്റി മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി സെറ്റ് ചെയ്യുക. എസ്.ഐ.പി (SIP), ഇ.എം.ഐ, അല്ലെങ്കില്‍ മറ്റ് ബില്‍ അടവുകള്‍ എന്നിവ പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ ബാങ്ക് വിശദാംശങ്ങള്‍ ഉടനടി മാറ്റുക. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഫാസ്ടാഗുകള്‍ (FASTag) റീചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ മറ്റ് അംഗീകൃത ബാങ്കുകളുടെ പുതിയ ഫാസ്ടാഗുകള്‍ വാങ്ങുക. അല്ലെങ്കില്‍ നിങ്ങളുടെ ഫാസ്ടാഗുകള്‍ പുതിയ ബാങ്കിലേയ്ക്ക് മാറ്റുക.


Read News

Back to top button