NEWS
‘ബലാത്സംഗക്കേസ് ഒതുക്കിതീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’: പഞ്ചാബ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

ചണ്ഡീഗഡ്∙ ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭാര്യ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. ഭാര്യയ്ക്കെതിരായ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും കോൺഗ്രസും രംഗത്തെത്തി. ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ ഗുർപ്രീത് കൗർ 5 കോടി ആവശ്യപ്പെട്ടെന്ന് വിരമിച്ച ജഡ്ജിയാണ് പരസ്യമായി പ്രസ്താവിച്ചത്. വിവാദത്തിന് പിന്നാലെ ഗുർപ്രീത് ജഡ്ജ് രഞ്ജിത് സിങ്ങിന് എതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. കോൺഗ്രസ് എംഎല്‍എയുടെ ഭാര്യാ സഹോദരനാണ് രഞ്ജിത് സിങ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ് അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ബിജെപി നേതാവ് ഇഖ്ബാൽ സിങ് ലാൽപുര പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉടന്‍ വിശദീകരണം നൽകണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങും വ്യക്തമാക്കി.
Fashion ⏭️


