NEWS

ഏറെ നാളത്തെ മുറവിളി; ഒടുവിൽ ദേശീയപാത കല്ലുംതാഴം ഉയരപ്പാതയുടെ ഒരു ഭാഗം തുറന്നു


കൊല്ലം ∙ ദേശീയപാതയിൽ കല്ലുംതാഴത്തെ ഉയരപ്പാതയുടെ ഒരു ഭാഗം തുറന്നു. മന്ത്രിമാരും എംപിയും ഔദ്യോഗിക വാഹനങ്ങളിൽ യാത്ര ചെയ്തായിരുന്നു റോഡ് തുറന്ന കൊടുത്തത്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് ഉയരപ്പാതയുടെ ഒരുവശം ഗതാഗതത്തിനായി ഇന്നലെ വൈകിട്ട് നാലരയോടെ തുറന്നു കൊടുത്തത്. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, എൻ.കെ.പ്രേമചന്ദ്രൻ എംപി, കലക്ടർ ആനി ജൂല തോമസ് എന്നിവർ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തു. ഇതോടെ ഓണക്കാലത്ത് നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. റോഡ് അടച്ചത് മൂലം വലിയ കുരുക്ക് ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. റോഡ് തുറക്കണമെന്ന് ജനങ്ങൾ മുറവിളി ഉയർത്തിയതോടെ മന്ത്രി ഷിബു ബേബി ജോൺ ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലം സന്ദർശിക്കുകയും കഴിഞ്ഞമാസം അവസാനം റോഡ് തുറന്നുകൊടുക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ് എന്നിവരും എത്തിയിരുന്നു.


Fashion ⏭️

Back to top button