SPORTS
33–ാം വയസ്സിൽ സാരാംശിന് സ്വപ്നസാഫല്യം! ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; ടെസ്റ്റ് ക്യാപ് കൈമാറി ജഡേജ

കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊളംബോയിലെ എസ്എസ്സി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, പ്ലേയിങ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. സ്പിന്നർ കുൽദീപ് യാദവിനു പകരം സാരാംശ് ജെയ്ൻ ഇറങ്ങും. 33 വയസ്സുകാരനായ സാരാംശിന് വെറ്ററൻ താരം രവീന്ദ്ര ജഡേജയാണ് ടെസ്റ്റ് ക്യാപ് കൈമാറിയത്. ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ കൂറ്റൻ ജയം നേടിയ ഇന്ത്യ രണ്ട് മത്സര പരമ്പരയിൽ 1–0നു മുന്നിലാണ്.
Auto ⏭️


