NEWS

‌വ്യവസായ വകുപ്പിൽ 2 പെൺമക്കൾക്ക് ജോലി; കർണാടക പിഎസ്‌സി ചെയർമാനെതിരെ അന്വേഷണം


ബെംഗളൂരു ∙ നിയമന ക്രമക്കേട് കേസ് നേരിടുന്ന കർണാടക പിഎസ്‌സി ചെയർമാൻ ശിവശങ്കരപ്പ എസ്.സഹുകറിനെ വീണ്ടും സസ്പെൻഡ് ചെയ്യാൻ മന്ത്രിസഭാ യോഗം ഗവർണർക്കു ശുപാർശ സമർപ്പിച്ചു. മന്ത്രിസഭാ യോഗത്തിന്റെ അനുമതിയില്ലാതെ ചെയർമാനെ സസ്പെൻഡ് ചെയ്യാൻ ഗവർണർ നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.വ്യവസായ വകുപ്പിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി യോഗ്യതാ ലിസ്റ്റിൽ 2 പെൺമക്കളെ തിരുകി കയറ്റിയതുമായി ബന്ധപ്പെട്ടാണു കേസ്. ശിവശങ്കരപ്പ ചെയർമാനായിരിക്കെ മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളിൽ 400 വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടും പൊലീസും ഇ.ഡിയും അന്വേഷിച്ചു വരികയാണ്.


Fashion ⏭️

Back to top button