BUSINESS
PM Surya Ghar Scheme: മേല്‍ക്കൂര സോളാര്‍ പദ്ധതിയില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്രം; 60 സെക്കന്‍ഡില്‍ സബിസിഡിയും ചെലവും മുന്നിലെത്തും

KSEB Solar: വീട്ടാവശ്യത്തിനുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര സബ്സിഡിയും, ആകെ ചെലവും ഇനി വെറും 60 സെക്കന്‍ഡില്‍ ഉപയോക്താക്കള്‍ക്ക് മനസിലാക്കാം. ഇതിനായി ‘Get Solar in 60 Seconds’ ഡിജിറ്റല്‍ ടൂളുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം സൂര്യ ഘര്‍ സൗജന്യ വൈദ്യുതി യോജന പദ്ധതിക്ക് കീഴില്‍ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ‘സന്തോഷ്’ (SUNtosh) എഐ വാട്സാപ്പ് ചാറ്റ്ബോട്ടും സജ്ജമാണ്. സങ്കീര്‍ണ്ണമായ ഓഫീസ് നടപടികളില്ലാതെ സാധാരണക്കാര്‍ക്ക് സൗജന്യ വൈദ്യുതിയിലേക്ക് വഴിതുറക്കുന്ന മികച്ചൊരു ഡിജിറ്റല്‍ സംവിധാനമാണിത്. പുതിയ ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് മനസിലാക്കാം.60 സെക്കന്‍ഡില്‍ സോളാര്‍ പ്ലാന്‍ തയ്യാറാക്കാംസോളാര് പാനലുകളെക്കുറിച്ച് യാതൊരു മുന്‍പരിചയവും ഇല്ലാത്തവര്‍ക്ക് പോലും കാര്യങ്ങള്‍ എളുപ്പമാക്കുകയാണ് കേന്ദ്രം. പേര്, മൊബൈല്‍ നമ്പര്‍, സംസ്ഥാനം, ജില്ല, നിങ്ങളുടെ മുന്‍മാസത്തെ വൈദ്യുതി ബില്‍ തുക, വീട്ടിലെ ഇലക്ട്രിക് ലോഡ് (Sanctioned Load) എന്നിവ നല്കിയാല് മതി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങളുടെ വീടിന് ആവശ്യമായ സോളാര്‍ പ്ലാന്റിന്റെ ശേഷി, ചെലവ്, സബ്സിഡി തുക, ബാങ്ക് ലോണ്‍ വിവരങ്ങള്‍ വിരല്ത്തമ്പില് അറിയാം.വെണ്ടര്‍മാരെ കണ്ടെത്താന്‍ എളുപ്പംസോളാര് ആരുവഴി വയ്ക്കുന്നുവെന്നത് വളരെ പ്രധാനമാണ്. മികച്ച സേവനത്തിനും, സര്‍ക്കാര്‍ സബ്സിഡിക്കും നല്ല വെണ്ടര്‍മാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെണ്ടര്‍മാരുടെ വിവരങ്ങളും ഈ സര്‍ക്കാര്‍ പദ്ധതിയില്‍ വഴി തന്നെ അറിയാന്‍ കഴിയും. വാട്സാപ്പ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ വഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള വെണ്ടര്‍മാരെ ബന്ധപ്പെടാനും സാധിക്കും.അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ വെണ്ടറെ തിരഞ്ഞെടുക്കുന്നതും, സബ്സിഡിക്ക് അപേക്ഷിക്കുന്നതും വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്. അനാവശ്യമായ കടലാസ് പണികളും, സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങലും ഇത് ഒഴിവാക്കുന്നു.’സന്തോഷ്’ ചാറ്റ്ബോട്ട്ഉപയോക്താക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം (MNRE) ‘സന്തോഷ്’ (Santosh) എന്ന പേരില്‍ ഒരു എഐ വാട്സാപ്പ് ചാറ്റ്ബോട്ടും അവതരിപ്പിച്ചിട്ടുണ്ട്. സബ്സിഡി യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ എളുപ്പത്തില്‍ മനസിലാക്കാം.പിഎം സൂര്യ ഘര്‍ പദ്ധതിയുടെ ലക്ഷ്യംരാജ്യത്തെ ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ സിസ്റ്റം സ്ഥാപിക്കുകയ്യെ വലിയ ലക്ഷ്യമാണ് ഈ കേന്ദ്ര പദ്ധതിക്കുള്ളത്. 2024 ഫെബ്രുവരി 29 -നാണ് ഈ പദ്ധതി ആരംഭിച്ചത്. 2026- 27 ഓടെ 30 ഗിഗാവാട്ട് റൂഫ് ടോപ്പ് സോളാര്‍ ശേഷി കൈവരിക്കാനും, ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങള്‍ സോളാര്‍ പാനല്‍ വയ്ക്കുന്നതിന് എത്ര രൂപ ചെലവ് വരും, സര്‍ക്കാര്‍ എത്ര രൂപ സബ്സിഡി നല്‍കും തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാം. സോളാര്‍ വയ്ക്കുന്നതു വഴി ഭാവിയില്‍ വൈദ്യുതി ബില്ലില്‍ എത്ര രൂപ ലാഭിക്കാം എന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ സാധിക്കും. സോളാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പല വെബ്സൈറ്റുകളോ, ഓഫീസുകളോ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. വാട്സാപ്പിലൂടെ തന്നെ ഏജന്റുമാരെ ബന്ധപ്പെടാനും, വിവരങ്ങള്‍ അറിയാനും കഴിയും. സങ്കീര്‍ണ്ണമായ സാങ്കേതിക അറിവുകളില്ലാതെ തന്നെ സാധാരണക്കാര്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം.മലയാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ ടൂള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ KSEB ബില്ലിലുള്ള കൃത്യമായ കണക്റ്റഡ് ലോഡ് (Sanctioned Electrical Load) എത്രയെന്ന് വ്യക്തമായി നല്‍കണം. വിവരങ്ങള്‍ നല്കുമ്പോള് സംസ്ഥാനമായി ‘കേരളം’ എന്നും നിങ്ങളുടെ ജില്ലയും കൃത്യമായി തിരഞ്ഞെടുക്കുക. അപ്പോള്‍ മാത്രമേ കേരളത്തില്‍ ഈ പദ്ധതിക്ക് കീഴില്‍ അംഗീകാരമുള്ള വെണ്ടര്‍മാരുടെ ലിസ്റ്റ് ലഭിക്കൂ. കേരളത്തില്‍ ദീര്‍ഘകാലം മഴക്കാലം ഉള്ളതിനാല്‍ സോളാര്‍ പ്ലാന്റില്‍ നിന്നുള്ള ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതിനാല്‍ വാര്‍ഷിക ലാഭം കണക്കാക്കുമ്പോള്‍ ഈ കാലാവസ്ഥാ വ്യതിയാനം കൂടി മനസില്‍ വെക്കുക. ഈ ടൂളില്‍ കാണിക്കുന്ന ബാങ്ക് ലോണ്‍ വിവരങ്ങള്‍ക്ക് പുറമെ, നിങ്ങളുടെ പ്രദേശത്തുള്ള പ്രാദേശിക ബാങ്കുകളോ സഹകരണ ബാങ്കുകളോ സോളാര്‍ പ്ലാന്റുകള്‍ക്ക് പ്രത്യേക പലിശ നിരക്കില്‍ വായ്പ നല്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കുക.
Read News


